2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു:ഷീന ആവശ്യപ്പെട്ടാല്‍ ജോലി മാറ്റി നല്‍കും

കല്‍പ്പറ്റ: കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ധീര ജവാന്‍ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കം കുന്നിലെ വാഴക്കണ്ടി തറവാട് വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അറിയിച്ചിരുന്നതിലും നേരത്തെ എട്ടരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ഷീനക്ക് തുടരാന്‍ താല്‍പ്പര്യമില്ലങ്കില്‍ പൊലിസില്‍ എസ്.ഐ തസ്തികയില്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ മേപ്പാടിയില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗമാണ് മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News