2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

യു.എ.ഇ വാഗ്ദാനം 700 കോടി രൂപ തന്നെ: ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടെന്ന് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയുടെ സഹായത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായവാഗ്ദാനം നല്‍കിയത് പ്രധാനമന്ത്രിക്കാണെന്നും തന്നോട് പറഞ്ഞത് വ്യവസായി എം.എ യൂസഫലി ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍പത്തെ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഞാന്‍ അന്നു പറഞ്ഞത് നിങ്ങളോര്‍ക്കുന്നില്ലേ. ഞാനന്നു പറഞ്ഞു കൃത്യമായിട്ട്

അതായത് രാവിലെ ബക്രീദ് ആശംസിക്കാന്‍ വേണ്ടി എം.എ യൂസഫലി അദ്ദേഹത്തെ കാണാന്‍ ചെന്നു. മറ്റു കാര്യങ്ങളെല്ലാം സംസാരിക്കുന്ന കൂട്ടത്തില്‍ ഇക്കാര്യവും സംസാരിച്ചു.

അപ്പോള്‍ അദ്ദേഹം പറയുകയാണ്, 100 മില്യണ്‍ ഡോളര്‍ ഞാന്‍ സംഭാവന ചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോട് സംസാരിച്ചിരിക്കുന്നു എന്ന്.

ഞാന്‍ അത് ആവര്‍ത്തിച്ചു ചോദിച്ചു, ഇതു നമുക്ക് പരസ്യമായി പറയാന്‍ കഴിയുന്ന കാര്യമാണോയെന്ന്. അതു പറയാന്‍ പറ്റുന്ന കാര്യമാണ്, ഒരു പ്രശ്‌നവുമില്ല, അതു സംസാരിച്ച കാര്യമാണ്, എന്നോടു തന്നെ പറഞ്ഞ കാര്യമാണ് എന്നാണ് യൂസഫലി പറഞ്ഞത്.

ഇതാണ് ഞാന്‍ അന്നു പറഞ്ഞ കാര്യം”- മുഖ്യമന്ത്രി വിശദീകരിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.