2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

അക്രമം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല, ഏറ്റുവാങ്ങേണ്ടിവന്ന പാര്‍ട്ടിയാണ് സി.പി.എം: പിണറായി

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. ഇത്തരത്തിലൊരു കൊലപാതകത്തിന് പദ്ധതിയിടേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റവാളികള്‍ക്കെതിരെ ക!ര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് കൊലപാതകത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് നടന്നതുപോലെ ഒരു കാര്യം രാഷ്ട്രീയബോധമുള്ള ആരും ചെയ്യില്ല. അങ്ങനെയൊന്ന് ആസൂത്രണം ചെയ്യണ്ട കാര്യം പാര്‍ട്ടിക്കില്ല. അതില്‍ ബന്ധമുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടിയും കര്‍ക്കശമായ നിലപാടുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ എല്‍ഡിഎഫിന്റെ രണ്ട് ജാഥകളില്‍ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തില്‍ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.

പ്രതിപക്ഷനേതാവ് കൊലപാതകത്തിന്റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുന്നത് തന്നെയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാര്‍ട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. അക്രമത്തിന്റെ വേദന അനുഭവിച്ച പാര്‍ട്ടിയാണിത്. ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ്. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണം എന്ന് ശക്തമായി ആവശ്യപ്പെടേണ്ട ഘട്ടങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ജനം എവിടെനില്‍ക്കുന്നോ ആ നിലപാടായിരുന്നു പാര്‍ട്ടിയുടേത്. ജനങ്ങള്‍ എതിരാകുന്ന ഒരു പ്രവര്‍ത്തനത്തേയും പാര്‍ട്ടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News