2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുത്തത് സുരക്ഷാകാര്യങ്ങള്‍ക്കായി; ശമ്പള ഉത്തരവ് കത്തിച്ചവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത് ആക്ഷേപത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണിത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ഹെലികോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടതായാലും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും ഡി.എ പിടിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശമ്പള ഉത്തരവ് കത്തിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകില്ല. ഗുരുനാഥനോടുള്ള ആദരവിനോട് ചേര്‍ന്ന സമീപനമല്ല സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ കേസ് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരുന്നത് എല്ലാ സര്‍ക്കാരിന്റെ കാലത്തുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.