2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് റിപ്പോര്‍ട്ട്; ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചി: കൊച്ചിയില്‍ നടക്കാനിരിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നാണ് സൂചന. നേരത്തെ പരിപാടിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയില്‍ ആര്‍ത്തവ റാലി നടന്നിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടന്ന നാമജപഘോഷയാത്രകള്‍ക്കുള്ള മറുപടിയാണ് ആര്‍ത്തവ റാലിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.