2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കേന്ദ്രമന്ത്രി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി, കേന്ദ്രസഹായം വേണ്ടെന്ന്‌ പറഞ്ഞിട്ടില്ല, കേന്ദ്രമന്ത്രി വിളിച്ചിരുന്നു; അപ്പോള്‍ ഹിന്ദി അറിയില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും പിണറായി

 

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രസഹായം ആവശ്യമില്ലെന്ന് കേരളം പറഞ്ഞുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ചോദ്യംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍, കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമില്ല എന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് താന്‍ പറഞ്ഞിട്ടില്ല എന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദി അറിയില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറയുകയാണ് ചെയ്തത്. അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചത് ഹിന്ദിയിലാണ്. എനിക്ക് ഹിന്ദി അറിയില്ല. അത് മന്ത്രിയോട് പറയുകയും ചെയ്തു. മലയാളത്തിലല്ല ഇംഗ്ലീഷിലാണ് ഹിന്ദി അറിയില്ല എന്ന കാര്യം കേന്ദ്രമന്ത്രിയോട് താന്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘I Cannot Understand Hindi’ എന്ന ഒറ്റവരിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഞാന്‍ പറഞ്ഞത്. ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനമില്ലെങ്കിലും ഞാന്‍ ഇംഗ്ലീഷില്‍ തന്നെയാണ് മറുപടി നല്‍കിയത്. ഇംഗ്ലീഷില്‍ പറഞ്ഞതും മന്ത്രി ഫോണ്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊടുത്തു. ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസമായിട്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദി അറിയില്ല എന്ന് പറഞ്ഞതല്ലാതെ വേറൊരു വാചകവും കേന്ദ്രമന്ത്രിയോട് ഞാന്‍ പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്രമന്ത്രി പറഞ്ഞു എന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് വി.മുരളീധരന്‍ പ്രതികരിച്ചതെന്നും താന്‍ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസത്തിനായി പണ്ട് നല്‍കിയ കാശ് കയ്യില്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പണം ആവശ്യമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞു എന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്‍ പ്രസ്താവന നടത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

cm pinarayi respond union minister vm muraleedharan #kerala_flood 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.