2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോഴിക്കോട്ട് സി.പി.എം, യുവമോര്‍ച്ച നേതാക്കളുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട്ട് നേതാക്കളുടെ വീടിനു നേരെ ആക്രമണം. വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പയ്യോളിയില്‍ സി.പി.എം നേതാവിന്റെ വീടിനു നേരെയുമാണ് ആക്രമണമുണ്ടായത്.

യുവമോര്‍ച്ചയുടെ വടകര മണ്ഡലം സെക്രട്ടറി വി.കെ നിധിന്റെ വീടിനു നേരെ ബോംബാക്രമണമാണുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

യുവമോര്‍ച്ച നേതാവിന്റെ വീടാക്രമിച്ചതിനു പിന്നാലെ പയ്യോളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റിയംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. 20 ഓളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. വീട് പൂര്‍ണമായും തകര്‍ത്തു. സംഭവസമയം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കില്ല. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. രണ്ട് ആക്രമണങ്ങളും നടന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞിക്കുന്നും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.