2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊവിഡ് 19: മക്ക മസ്‌ജിദുൽ ഹറാം മൂന്നാം വിപുലീകരണ ഭാഗം അടച്ചു 

      മക്ക: മക്ക ഹറം പള്ളിയുടെ മൂന്നാമത്തെ സഊദി വിപുലീകരണ ഭാഗം അടച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. ഇരു ഹറം കാര്യാലയ മേധാവി ഡോ: ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നേരത്തെ മക്ക മസ്‌ജിദുൽ ഹറാമിലെ പ്രധാന കവാടങ്ങൾ ഒഴികെ ബാക്കി മുഴുവൻ കവാടങ്ങളും അടച്ചിരുന്നു. കൂടുതൽ മുന്കരുതൽ എന്ന നിലക്കാണ് നടപടി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെയും മദീനയിലെയും പുറം മുറ്റത്തെ എല്ലാ പ്രാർത്ഥനകളും അധികൃതർ വിലക്കിയിരുന്നു.
     കൂടാതെ, മക്ക മസ്‌ജിദുൽ ഹറമിലെയും മദീന മസ്‌ജിദുന്നബവിയിലേയും മുഴുവൻ കാർപെറ്റുകളും എടുത്തുമാറ്റിസുരക്ഷിത സ്ഥാനങ്ങളിലേക്ക് അണു നശീകരണ നടപടികൾക്കായി നീക്കം ചെയ്തിട്ടുണ്ട്. ഇരു ഹറം പള്ളികളിലെയും തൊഴിലാളികളുടെ എണ്ണം കുത്തനെ കുറക്കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.