2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

അസമില്‍ അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നു

ഗുവാഹത്തി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. അസമിലെ നാഗൂണ്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടിലെത്തിയ മൂന്നു പേര്‍ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പെണ്‍കുട്ടി തന്നെ ആക്രമിച്ച മൂന്നു പേരുടെ പേരുകള്‍ നല്‍കി. ഇതില്‍ രണ്ടു പേരെ പൊലിസ് പിടികൂടി. പ്രതികളെല്ലാം പ്രായപൂര്‍ത്തിയെത്താത്തവരാണ്. ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുറ്റം ചുമത്തിയിരിക്കുകയാണ്. മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലിസ്.

ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനി രാത്രി വൈകിയാണ് മരണപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.