2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്കെതിരായ വിവേചനം: വിമര്‍ശനവുമായി യു.എന്‍

 

ജനീവ: പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എന്‍. മുസ്‌ലിംകള്‍ക്കെതിരായ വിവേചനമാണ് നിയമമെന്ന് യു.എന്‍ വക്താവ് ജെറേമി ലോറന്‍സ് പറഞ്ഞു.

‘ഇന്ത്യയുടെ പുതിയ നിയമത്തിന്റെ സ്വഭാവം വിവേചനപരമാണെന്ന കാര്യത്തില്‍ ആശങ്കാകുലരാണ്’- ജെറേമി ലോറന്‍സ് പറഞ്ഞു.

മറ്റ് ആറ് വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം മുസ്‌ലിംകള്‍ക്ക് നിയമം നല്‍കുന്നില്ല. ഇന്ത്യയുടെ ഭരണഘടനയില്‍ പറയുകയും നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരുമാണെന്ന കാര്യത്തെ നിരാകരിക്കുന്നതാണ് നിയമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ബില്ല് സുപ്രിംകോടതിയുടെ പരിശോധനയിലാണെന്ന് മനസിലാക്കുന്നുവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച് സൂക്ഷ്മതയോടെ വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News