2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൗരത്വബില്‍ വിവേചനമുണ്ടാക്കും, ന്യൂനപക്ഷങ്ങളുടെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുത്: ജിഫ്‌രി തങ്ങള്‍

കണ്ണൂര്‍: രാജ്യത്തു വിവേചനമുണ്ടാക്കുന്നതാണു പൗരത്വബില്‍ എന്നും ന്യൂനപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കണ്ണൂരില്‍ ദാരിമീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വബില്‍ സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളില്‍ ഇടപെടും. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തണം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ന്യൂനപക്ഷം വലിയപങ്ക് വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശം വകവയ്ക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.