2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൗരത്വ ബില്‍: ഫെബ്രുവരിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രതിഷേധ സമരം: ഭരണപക്ഷവുമായി സംയുക്തസമരത്തിനിനി കോണ്‍ഗ്രസില്ല

തിരുവനന്തപുരം: ദേശീയ പൗരത്വനിയമഭേദഗതിയ്ക്കെതിരായി ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. യോജിച്ച സമരം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപനം കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ തനിക്കൊപ്പമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒപ്പം ചേര്‍ക്കാന്‍ പറ്റിയ ആളുകളല്ല സി.പി.എം എന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം പുറത്തുവരുന്നത്.

കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനായാണ് നേരത്തെ ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ത്ത് സി.പി.എം ഇതിന്റെ നേട്ടം സ്വന്തമാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്രനാളും സംയുക്തപ്രക്ഷോഭത്തിനുകൂലമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു.
യോജിച്ച സമരത്തില്‍ മുഖ്യമന്ത്രി മുതലെടുപ്പ് നടത്തി. സമരവുമായി സി.പി.എം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. ഫെബ്രുവരിയില്‍ കേരളത്തില്‍ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.