2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ക്രൈസ്റ്റ് ചര്‍ച്ച് പള്ളി ആക്രമണം: ഭീകരനെതിരെ 89 കുറ്റങ്ങള്‍, വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും

 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരനെതിരെ പൊലിസ് ചുമത്തിയത് 89 കുറ്റങ്ങള്‍. ഇതില്‍ 50 കൊലപാതക കുറ്റങ്ങളും കൊലപാതക ശ്രമത്തിനുള്ള 39 കുറ്റങ്ങളുമാണുള്ളത്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

28 കാരനായ ആസ്‌ത്രേലിയന്‍ ഭീകരവാദിക്കെതിരേ ഒരു കൊലപാതക കുറ്റം മാത്രമാണ് ആദ്യം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചുമത്തിയിരുന്നത്. മാര്‍ച്ച് 15ന് ആണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. വ്യാഴാഴ്ചയാണ് മറ്റു കുറ്റങ്ങള്‍ കൂടി ന്യൂസിലന്‍ഡ് പൊലിസ് ചുമത്തിയത്.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയാണെങ്കില്‍ പരോളില്ലാത്ത ജീവപര്യന്തം തടവിന് ന്യൂസിലന്‍ഡ് കോടതി വിധിക്കുന്ന ആദ്യത്തെ കുറ്റവാളിയാവും ബ്രന്റന്‍ ടറന്റ്. ഓക്ക്‌ലന്‍ഡ് ജയിലില്‍ കഴിയുന്ന ഇയാളെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതയില്‍ ഹാജരാവുക. പ്രതിക്ക് വാദം നടത്താനുള്ള അവസരമുണ്ട്. നേരത്തെ പ്രതിക്കുവേണ്ടി ഹാജരാവാന്‍ തീരുമാനിച്ചിരുന്നത് അഭിഭാഷകനായ റിച്ചാര്‍ഡ് പീറ്റേഴ്‌സണായിരുന്നു. എന്നാല്‍ താന്‍ സ്വയം വാദിക്കുമെന്ന് ഭീകരന്‍ പറഞ്ഞതിനെത്തുടര്‍ന്ന് അഭിഭാഷകന്‍ പിന്‍മാറുകയായിരുന്നു.

വിചാരണ തന്റെ വെളുപ്പ് വംശീയത പ്രചരിപ്പിക്കാനുള്ള അവസരമായി അദ്ദേഹം ഉപയോഗപ്പെടുത്തുമോയെന്ന് അധികൃതര്‍ക്കിടയില്‍ ഭീതിയുണ്ട്. ഭീകരാക്രമണം നടന്ന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. രാജ്യത്തെ തോക്ക് നിയമത്തില്‍ പരിഷ്‌കരണം നടത്താന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 11ന് നടക്കുന്ന പാര്‍ലമെന്റ് യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News