2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അവസാന ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച് ക്രിസ് ഗെയില്‍, 41 പന്തില്‍ നിന്ന് നേടിയത് 72 റണ്‍സ്; മഴ മൂലം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ശക്തമായ നിലയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം. മഴമൂലം കളി നിര്‍ത്തുമ്പോള്‍ 22 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ 158 റണ്‍സെടുത്തു. തന്റെ അവസാന ഏകദിനമല്‍സരം കളിക്കുന്ന ക്രിസ് ഗെയിലിന്റെ മാസ്മരിക ഇന്നിങ്‌സാണ് വിന്‍ഡീസിനെ ശക്തമായ നിലയില്‍ എത്തിച്ചത്. കേവലം 41 പന്തുകള്‍ മാത്രം നേരിട്ട ഗെയില്‍, 72 റണ്‍സെടുത്തു. അഞ്ചുസിക്‌സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടും.

ടേസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ ഹോള്‍ഡറിന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഓപ്പണര്‍ മാരായ ഗെയിലും ലെവിസും ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 10.5 ഓവറില്‍ 115 റണ്‍സാണ് വിന്‍ഡീസ് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 29 പന്തില്‍ നിന്ന് മൂന്നുസിക്‌സറും അഞ്ചുബൗണ്ടറികളും സഹിതം 43 റണ്‍സെടുത്ത ലെവിസിനെ ചഹാലിന്റെ പന്തില്‍ ധവാന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. ഹോപ് (40 പന്തില്‍ നിന്ന് 19), ഹെറ്റ്മിര്‍ (23 പന്തില്‍ നിന്ന് 18) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി ഖലീല്‍ അഹമ്മദും ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ 1- 0 ത്തിന് മുന്‍പിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്നത്തെ ഏകദിനം കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ട്വിന്റി- 20 പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ അറിയിച്ച ക്രിസ് ഗെയ്ല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷമേ വിരമിക്കൂ എന്ന് പിന്നീട് ഗെയ്ല്‍ തിരുത്തി. 300 ഏകദിനങ്ങളില്‍ നിന്ന് 10,408 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ്.

Chris Gayle As He Bids Farewell To ODI Cricket, West Indies in stern position


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.