2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കളി കാണാനെത്തിയ മല്യ കുടുങ്ങി: ചോര്‍, പൈസ എവിടെയെന്ന് ചോദിച്ച് വട്ടം കൂടി ഇന്ത്യക്കാര്‍- വീഡിയോ

 

ഓവല്‍: ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്യ മടങ്ങിയത് അത്ര സന്തോഷത്തോടെയാണ്. വളരെ സന്തോഷത്തോടെ കളി കാണാനെത്തിയ മല്യയെ അത്ര സന്തോഷത്തോടെയല്ല ഇന്ത്യക്കാര്‍ തിരിച്ചയച്ചത് എന്നും പറയാം.

ഇന്ത്യയില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ മല്യ പിന്നെ പൊങ്ങിയത് ലണ്ടനിലാണ്. ഇന്ത്യയിലേക്ക് മല്യയെ വിട്ടുകിട്ടണമെന്ന കേസ് നടന്നുകൊണ്ടിരിക്കേയാണ് കളി കാണാനായി മല്യ കുടുംബത്തോടൊപ്പം ഓവലിലെത്തിയത്.

ഇക്കാര്യം മല്യ തന്നെ ട്വീറ്റ് ചെയ്യുകയുമുണ്ടായി. മകനോടൊപ്പം സ്റ്റേഡിയത്തില്‍ കളി കാണുന്നതിന്റെ ചിത്രവും പങ്കുവച്ചു.

കളി കഴിഞ്ഞ് മടങ്ങാന്‍ വേണ്ടി കാറിനടുത്തെത്തിയ മല്യ ശരിക്കും ഞെട്ടി. ഇന്ത്യന്‍ ആരാധകര്‍ വളയുകയും ‘കള്ളന്‍, കള്ളന്‍..’ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും ഉറക്കെ വിളിക്കുകയും ചെയ്തു. ഞങ്ങളുടെ പൈസ എവിടെയെന്നും ചിലര്‍ ഉറക്കെ വിളിച്ചു ചോദിച്ചു. ഇതോടെ അസ്വാരസ്യനായ മല്യ വേഗത്തില്‍ കാറില്‍ കയറി രക്ഷപ്പെട്ടു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.