2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ചോപ്പര്‍ കേസ്: രാജീവ് സക്‌സേനയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ദില്ലി കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇടനിലക്കാരനായി നിന്ന രാജീവ് സക്‌സേനയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദില്ലി കോടതിയെ സമീപിച്ചു.

സ്‌പെഷ്യല്‍ ജഡ്ജി അരവിന്ദ് കുമാര്‍ സക്‌സേനയ്ക്ക് നോട്ടീസ് അയക്കുകയും ഇക്കാര്യം ജൂലൈ 18ന് പരിഗണിക്കുകയും ചെയ്യും. കേസിലെ എല്ലാ വിവരങ്ങളും പൂര്‍ണമായും വെളിപ്പെടുത്തുമെന്ന വ്യവസ്ഥയില്‍ മാപ്പ് നല്‍കണമെന്ന സക്‌സേനയുടെ അപേക്ഷ നേരത്തെ കോടതി അംഗീകരിച്ചിരുന്നു.

3,600 കോടി ഡോളറിന്റെ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരുള്ള ഒരാളാണ് യു.എച്ച്.വൈ സക്‌സേന. മാട്രിക്‌സ്, ഹോള്‍ഡിങ്‌സ് എന്നീ ദുബൈ ആസ്ഥാനമായുള്ള രണ്ട് സ്ഥാപനങ്ങളുടെ ഡയറക്ടരാണ് സക്‌സേന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.