2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തായ്‌വാനില്‍ ബസ്സിന് തീപിടിച്ച് 26 മരണം

തായ്‌പേയ്: തായ്‌വാനില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. തായ്‌പേയില്‍ നിന്നും തായ്‌വാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ത്വോയാന്‍ സിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ബസ്സില്‍ ആകെ എത്രപേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.