2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചികിത്സയിലായിരുന്ന ചൈനീസ് പൗരന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ താഴേക്ക് ചാടി മരിച്ചു

 

ജിദ്ദ: സഊദിയിൽ കൊറോണ രോഗബാധ സംശയിച്ച് ഐസോലേഷന്‍ മുറിയിലേക്ക് മാറ്റിയ യുവാവ് ആശുപത്രിയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചൈനീസ് പൗരന്‍ താഴേക്ക് ചാടിയതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് അറിയിച്ചു.

 

ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ചൈനീസ് പൗരന്‍ കഴിഞ്ഞ എട്ട് മാസമായി സഊദിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ചത്. കൊറോണ ബാധയാണോയെന്ന സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ മുറിയിലേക്ക് മാറ്റി. പരിശോധനാഫലം പുറത്തുവരുന്നത് വരെ ഇയാളെ ഐസൊലേഷന്‍ മുറിയില്‍ കിടത്തി ചികിത്സ നല്‍കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ഇയാള്‍ മുറിയിലെ ജനലിലെ സുരക്ഷാ ബട്ടന്‍ നീക്കം ചെയ്ത് താഴേക്ക് ചാടിയത്. പരിശോധനാ ഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.