2017 November 16 Thursday
നിങ്ങളുടെ മൂല്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്
റോയ് ഇ. ഡിസ്‌നി

ദോക്‌ലാം അതിര്‍ത്തി പ്രശ്‌നം: ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് സൈനികാഭ്യാസം

ബെയ്ജിംഗ്: ദോക്‌ലാം അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ടിബറ്റില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസം. ചൈനയുടെ ഔദ്യോഗികവാര്‍ത്താ മാധ്യമമായ സി.സി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമല്ല.  കഴിഞ്ഞ ആഴ്ചയാണെന്നാണ് അനുമാനം. ഈ മാസം മൂന്നിനും സമാനമായൊരു സൈനികാഭ്യാസം ചൈന നടത്തിയിരുന്നു.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് മൗണ്ടന്‍ ബ്രിഗേഡുകളില്‍ ഒന്നാണ് ടിബറ്റ് മിലിട്ടറി കമാന്‍ഡ്. പശ്ചിമ കമാന്‍ഡിന്റെ ഭാഗമായ ഈ സൈനിക വിഭാഗത്തിന്റെ പ്രധാന ദൗത്യം ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷണമാണ്.
 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.