2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇറക്കുമതി തീരുവകൊണ്ടു ശ്വാസം മുട്ടിച്ചാല്‍ തിരിച്ചടിക്കുമെന്നു ചൈന

ബീജിങ്: ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കി.

200 ദശലക്ഷം ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നു നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് ചൈനയുടെ പ്രതികരണം.
ഇറക്കുമതി തീരുവയിയെ വര്‍ദ്ധനവ് ബിസിനസ് രംഗത്തുണ്ടാക്കുന്ന ചലനങ്ങളും തിരിച്ചടികളും ചൈന സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണിജ്യകാര്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.