2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൂര്‍ണമായി വൈറസ് മുക്തം: കൊറോണയുടെ ഉറവിടമായ വുഹാനിലെ ലോക്ക്ഡൗണ്‍ നീക്കുന്നു

 

ബീജിങ്: ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണാ വൈറസിന്റെ ഉറവിടമായ ചൈനയിലെ വുഹാനില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നു. ആയിരങ്ങളുടെ മരണത്തിനിടയാക്കിയ വൈറസിന്റെ ഉറവിട നഗരം പൂര്‍ണ അണുവിമുക്തമാക്കി ഏപ്രില്‍ എട്ടിന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 23നാണ് വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഹുബേയ് പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് വുഹാന്‍. ഹുബേയിലെ മറ്റു നഗരങ്ങള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

വുഹാന്‍ റെയില്‍വേ സ്റ്റേഷന്‍ അണുവിമുക്തമാക്കാനൊരുങ്ങുന്ന ആരോഗ്യപ്രവർത്തകർ

 

മാര്‍ച്ച് 19 മുതല്‍ ഹുബേയ് പ്രവിശ്യയില്‍ ഒരാള്‍ക്ക് പോലും കൊറോണ കണ്ടെത്തിയിട്ടില്ല. ഈയൊരു ഘട്ടത്തിലാണ് പൂര്‍ണമായി അണുവിമുക്തമാക്കി പ്രവിശ്യയില്‍ ചില നഗരങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് സന്ദർശിക്കുന്നു

ഇതേ പ്രവിശ്യയില്‍ തന്നെയാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 67,801 പേര്‍ക്ക് കൊറോണ ബാധിക്കുകയും 3160 പേര്‍ മരിക്കുകയും ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.