2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നു; നടുങ്ങി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയായതോടെ പ്രതിരോധത്തിലായി പാകിസ്താന്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ചൈനീസ് നിര്‍മിത പോര്‍വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തില്‍ നില്‍ക്കുന്ന പാകിസ്താന് ഇത് വലിയൊരു തിരിച്ചടിയാണ്.

ചൈനീസ് നിര്‍മ്മിതമായ പാകിസ്താന്റെ എഫ് 7പിജി പോര്‍വിമാനങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ 13 എണ്ണമാണ് തകര്‍ന്നുവീണത്. ഏറ്റവും ഒടുവില്‍ വീണത് ജനുവരി 23ന്.

ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എഫ് 7പിജി പോര്‍വിമാനം വാങ്ങിയ രാജ്യമാണ് പാകിസ്താന്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല.

ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാകിസ്താന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാകിസ്താന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. എഫ് 7പിജിക്കു പുറമെ മറ്റു ചില പോര്‍വിമാനങ്ങളും ചൈന പാകിസ്താനു നല്‍കുന്നുണ്ട്.

ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാകിസ്താനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News