2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചൈനയില്‍ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങി

 

ഇപ്പൊ വരും ഇപ്പൊ വരുമെന്ന് പറഞ്ഞ് നമ്മള്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന 5ജി, ചൈനയില്‍ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്നു നോക്കൂ. 5ജി സംവിധാനം റോഡ് വികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം.

ലോകത്തിലെ ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈവേയാണിത്. വെറും പ്രഖ്യാപനമല്ല ഇത്, സ്മാര്‍ട്ട് ഹൈവേയുടെ പണി വുഹാനില്‍ നിന്ന് തുടങ്ങുകയും ചെയ്തു.

ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ കമ്പനി തന്നെയാണ് രാജ്യത്ത് 5ജി സേവനം കൊണ്ടുവരാനൊരുങ്ങുന്നതും. മനുഷ്യരുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടോള്‍ സ്റ്റേഷന്‍, കൃതൃമബുദ്ധി അധിഷ്ഠിത മോണിറ്ററിങ് എന്നിവ 5ജി ഹൈവേയുടെ പ്രത്യേകതയാണ്.

 

എല്‍.ജി യുപ്ലസ്, സാംസങ് അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ ഡ്രൈവറില്ലാ കാറില്‍ 5ജി സപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ഹൈവേയില്‍ ആളില്ലാ കാറോടിക്കുന്നത് ചൈനാ മൊബൈലിന്റെ സഹായത്തോടെയാകും. ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.