2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ: ചൈനയില്‍ 150 മരണം കൂടി, ദക്ഷിണ കൊറിയയിലും ഇറ്റലിയിലും മരണങ്ങള്‍

 

ബീജിങ്ങ്: കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച ചൈനയില്‍ 150 പേര്‍ കൂടി മരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. ശനിയാഴ്ച 97 പേര്‍ മരിച്ചിരുന്നു.

പുതുതായി 409 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ശനിയാഴ്ച 648 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ചൈനയില്‍ മൊത്തം 77,150 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 2592 പേരാണ് ചൈനയില്‍ മൊത്തം മരിച്ചത്.

ദക്ഷിണ കൊറിയയില്‍ 161 പേര്‍ക്ക് കൂടി രോഗം

161 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. ഇതോടെ 763 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച രണ്ടു പേര്‍ കൂടി മരിക്കുകയും ചെയ്തു. കൊറോണയുടെ വ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ പറഞ്ഞു.

ഇറ്റലിയില്‍ മൂന്നാമത്തെയാളും മരിച്ചു

ഇറ്റലിയില്‍ മൂന്നാമത്തെ രോഗിയും മരിച്ചു. മൊത്തം 130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.