2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഡല്‍ഹി സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം. അനില്‍ കുമാര്‍ ശര്‍മ്മ എന്നയാളാണ് കാല്‍ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്‌രിവാളിന്റെ സമീപത്തെത്തി മുളക് പൊടി എറിഞ്ഞത്. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

കെജ്‌രിവാള്‍ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോകവെയാണ് സംഭവം. കണ്ണട ധരിച്ചിരുന്നതിനാല്‍ മുളകുപൊടി കണ്ണില്‍ ആയില്ല. അതേസമയം, ധരിച്ചിരുന്ന കണ്ണട ആക്രമണത്തിനിടെ തകര്‍ന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.