2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കോഴിക്കോട്ട് മൂന്നര വയസുകാരന്‍ പൊള്ളലേറ്റ നിലയില്‍: അമ്മയും കാമുകനും കസ്റ്റഡിയില്‍

കോഴിക്കോട്: കുഞ്ഞുങ്ങളോടുള്ള ക്രൂരതക്ക് അറുതിയായില്ല. അമ്മയുടെ ആണ്‍ സുഹൃത്തിനാല്‍ മൃഗീയമായ മര്‍ദനത്തിനിരയായി മരണത്തിലേക്ക് യാത്രയായ സമീപകാല സംഭവങ്ങള്‍ക്കുശേഷം വീണ്ടും കോഴിക്കോട്ടുനിന്ന് സമാനമായ വാര്‍ത്ത.
പാലക്കാട് നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ കുഞ്ഞിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.

മൂന്നര വയസുള്ള കുഞ്ഞിനെയാണ് കോഴിക്കോട്ട് നടക്കാവ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പൊള്ളലേറ്റ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാവ് സുഹൈല, കാമുകന്‍ അല്‍ത്താഫ് എന്നിവരേ നടക്കാവ് പൊലിസ് കസ്റ്റഡിയിലെടുത്തു.
ആദ്യ ഭര്‍ത്താവിലുള്ള കുഞ്ഞിനോടൊപ്പം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതിയെത്രെ.

സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കുട്ടിയുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. ബൈക്കില്‍ നിന്നും വീണു പരുക്കേറ്റതാണെന്നാണ് അമ്മയുടെ കാമുകന്‍ പറയുന്ന വിശദീകരണം. ഇതു വിശ്വാസ യോഗ്യമല്ല. കുട്ടിയെ വൈദ്യപരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News