2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

പ്രതികൂല കാലാവസ്ഥ; മുഖ്യമന്ത്രി ഇടുക്കിയില്‍ ഇറങ്ങില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്ടറില്‍ പുറപ്പെട്ട മുഖ്യമന്ത്രിയും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇടുക്കിയില്‍ ഇറങ്ങാതെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി വയനാട്ടിലേക്ക് തിരിച്ചു. കട്ടപ്പന ഗവ.കോളജിലാണ് ഹെലികോപ്ടര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. 

മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിലുള്ളത്. 

ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ദുരിതബാധിത മേഖലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.