2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സുപ്രിം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹരജിയില്ല; ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ തടയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരമല ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ പോകുവാന്‍ തയ്യാറാണെങ്കില്‍ അത് തടയില്ലെന്ന് സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും എന്നാല്‍, വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസികള്‍ക്കിടയില്‍ ശബരിമല പ്രവേശനം സംബന്ധിച്ച് രണ്ടഭിപ്രായങ്ങളുണ്ട്. ഇതിലാണ് സുപ്രിം കോടതിയുടെ അന്തിമാഭിപ്രായം വന്നത്. സ്ത്രീ പ്രവേശനം എന്തുകൊണ്ട് എന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ മണ്ഡലകാലത്ത് സ്ത്രീകള്‍ മല കയറി വരികയാണെങ്കില്‍ അവര്‍ക്ക് വേണ്ടത്ര സുരക്ഷ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വനിതാ പോലിസുകാരെ നിയോഗിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ പോലിസുകാരെ സുരക്ഷ ജോലിക്കായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ പുനഃപരിശോധന ഹരജിയെ കുറിച്ച് പറഞ്ഞതെന്ന് അറിയില്ല. ചലിപ്പോള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിരിക്കാം. പക്ഷേ, ദേവസ്വം ബോര്‍ഡ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.