2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ചിദംബരത്തെ തളയ്ക്കാന്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ സി.ബി.ഐ

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ശക്തമായി തളച്ചിടാന്‍ സി.ബി. ഐ കരുക്കള്‍ ശക്തമാക്കുന്നു.
കേസില്‍ അഞ്ച് രാജ്യങ്ങളുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അന്വേഷണ സംഘം നടത്തുന്നത്. നിഴല്‍ കമ്പനി രൂപീകരിച്ച് പണം തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. ഇതിനുവേണ്ടിയാണ് വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കം.
ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ കേസിലെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ തെളിവുകള്‍ ശേഖരിക്കാനാണ് ഇംഗ്ലണ്ട്, ബര്‍മുഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളുമായി സി.ബി.ഐ സംഘം ഇടപെടുന്നത്.
ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലിരിക്കെയാണ് ചിദംബരത്തിനെതിരായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നെട്ടോട്ടത്തില്‍ സി.ബി.ഐ ഏര്‍പ്പെട്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News