2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം നടക്കില്ല: പി ചിദംബരം

ന്യൂഡല്‍ഹി: ബി.ജെ.പി സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ഒരിക്കലും നടക്കാത്ത ഒന്നാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഗുജറാത്തില്‍ രാഹുലിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററില്‍ ആണ് ഇദ്ദേഹം ഇങ്ങനെ കുറിച്ചത്. അധിക്ഷേപങ്ങള്‍,അനധികൃത കുറ്റം ചുമത്തല്‍,അടിച്ചമര്‍ത്തല്‍, ഇപ്പോള്‍ ഇതാ ആക്രമണവും. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്. സിമന്റ് കട്ടകളുപയോഗിച്ചാണ് എറിഞ്ഞത്. സംഭവത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിക്കുകയും സുരക്ഷാ ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു സംഘമാളുകള്‍ ചേര്‍ന്നാണ് അദ്ദേഹത്തിനെതിരേ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News