2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്ത് പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ല.

ആദ്യ മന്ത്രിസഭായോഗം അജന്‍ഡയിലില്ലെന്ന കാരണംപറഞ്ഞ് ഒഴിവാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗവും മാറ്റിവച്ചാല്‍ ഭരണം പൂര്‍ണ നിശ്ചലാവസ്ഥയിലാകും.

തമിഴ്‌നാട്ടില്‍ ജയലളിത ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ടായ ഭരണപ്രതിസന്ധിയാണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇ.പി ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതില്‍ സി.പി.എമ്മിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. മന്ത്രിസഭാ ഉപസമിതി എടുക്കുന്ന തീരുമാനങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.