2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കാവേരി പ്രതിഷേധം: ചെന്നൈയുടെ ഹോം വേദിയായി നാലു നഗരങ്ങള്‍ക്ക് പരിഗണന

കേരളത്തിലും വേദിക്ക് സാധ്യത

ചെന്നൈ: ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം വേദിയായി നാലു നഗരങ്ങള്‍ പരിഗണനയില്‍. ആദ്യ പരിഗണന വിശാഖപ്പട്ടണത്തിനാണെന്ന്് ബി.സി.സി.ഐ വ്യക്തമാക്കി. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയമാണ് കേരളത്തില്‍ നിന്നു പരിഗണനയിലുള്ള വേദി. പൂനെ, രാജ്‌കോട്ട് എന്നീ നഗരങ്ങളാണ് പരിഗണനയിലുള്ള മറ്റു വേദികള്‍.

മത്സരം കാര്യവട്ടത്തേക്ക് മാറ്റാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിരുന്നു. കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന്് ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം വീണ്ടും പരിഗണനയില്‍ വന്നു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധം സൃഷ്ടിച്ച നാം തമിളര്‍ കടച്ചി പാര്‍ട്ടിയിലെ 21 പേരെ അറസ്റ്റ് ചെയ്യുകയും മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കുകയുമായിരുന്നു. തുടര്‍ന്ന് വരാനിരിക്കുന്ന ചെന്നൈ സുപര്‍ കിങ്‌സിന്റെ എല്ലാ മത്സരങ്ങളും ചെപ്പോക്ക് സ്‌റ്റേഡയത്തില്‍ നിന്നും മറ്റോരു വേദിയിലേക്ക് മാറ്റാന്‍ ബി.സി.സി.ഐ തീരുമാനെ എടുത്തു. കാവേരി പ്രശ്‌നത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പോലുള്ള ഗുരുതരമായ പ്രശനങ്ങള്‍ നിലനില്‍ക്കേ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തേണ്ട എന്നാണ് പ്രതിഷേധകരുടെ അവശ്യം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.