2018 May 11 Friday

വനിതാ മാധ്യമപ്രവര്‍കരെ അപമാനിച്ച് ബി.ജെ.പി നേതാവിന്റെ എഫ്.ബി പോസ്റ്റ്: പ്രതിഷേധം ശക്തമായി, മാപ്പുപറഞ്ഞു

ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി നേതാവിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ബിജെപി നേതാവ് എസ് വി ശേഖറിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

അതേസമയം, തന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റാണെന്നും അറിയാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും എസ്.വി ശേഖര്‍ നിരുപാധികം മാപ്പ് പറഞ്ഞു. ഒരു സ്ത്രീക്ക് തന്റെ മാധ്യമസ്ഥാപനത്തിലെ ഉന്നതര്‍ക്കൊപ്പം ശയിക്കാതെ മികച്ച റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരകയോ ആകാന്‍ സാധിക്കില്ലെന്നും, സര്‍വ്വകലാശാലകളില്‍ നടക്കുന്നതിനേക്കാള്‍ ലൈംഗിക ചൂഷണം ന്യൂസ് റൂമില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശേഖര്‍ ഷെയര്‍ ചെയ്തത്.

വനിതാ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യനോട് തമിഴ്‌നാട് ഗവര്‍ണര്‍ മോശമായി പെരുമാറിയ സംഭവത്തിനു പിന്നാലെയാണ് ശേഖറിന്റെ പോസ്റ്റ് വിവാദവുമുണ്ടായത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.