2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വമ്പന്‍മാരെപൂട്ടി ചെന്നൈ (ബംഗളൂരു-1 ചെന്നൈ-2)

ചെന്നൈ: ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സിയെ അട്ടിമറിച്ച് ചെന്നൈ എഫ്.സി. 2-1നായിരുന്നു ചെന്നൈയിന്റെ സീസണിലെ രണ്ടാമത്തെ ജയം. ആദ്യ പകുതിയില്‍ ലാല്‍പെഖൂലെ (32), ഗ്രിഗറി നെല്‍സണ്‍ (45)
എന്നിവര്‍ നേടിയ ഗോളുകളാണ് ചെന്നൈയിന്‍ തകര്‍പ്പന്‍ ജയം കൈവരിച്ചത്. സുനില്‍ ചേത്രിയുടെ ഒറ്റ ഗോളാണ് ആശ്വാസ ഗോളായിട്ട് ബാഗ്ലുരിന് ഉണ്ടായിരുന്നത്.

സീസണിലെ രണ്ടാം തോല്‍വി വഴങ്ങി എങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതായി തന്നെ കുതിക്കുകയാണ് ബംഗളൂരു. എന്നാല്‍ ചെന്നൈ ഇപ്പോഴും പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.