2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കശ്മിരിലെ മാറ്റം ജനങ്ങള്‍ക്ക് ഗുണം ചെയ്യും: രാഷ്ട്രപതി

 

ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ വരുത്തിയ മാറ്റം ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യം 73ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മിരും ലഡാക്കും വിഭജിച്ചത് ജനങ്ങളുടെ ജീവിത നിലവാരം ഉള്‍പ്പെടെയുള്ളവക്ക് ഏറെ ഗുണം ചെയ്യും. രാജ്യത്തെ മറ്റ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടാന്‍ പുതിയ മാറ്റത്തിലൂടെ ജമ്മുകശ്മിരിലെ ജനങ്ങളെ പ്രാപ്തമാക്കും. വരാനിരിക്കുന്ന അഞ്ചുവര്‍ഷത്തെ സംഭരണത്തിന്റെ ഒരു സൂചകം മാത്രമാണിതെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ധനകാര്യ ബില്ലുകള്‍ ഉള്‍പ്പെടെ 30 സുപ്രധാന ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.