2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താന്‍ പറഞ്ഞെതായി യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: ഉത്തര്‍ പ്രദേശില്‍ മുഹര്‍റവും ദുര്‍ഗാപൂജയും ഒരേ ദിവസമാണെന്നും മുഹര്‍റത്തിന്റെ ഘോഷയാത്രയുള്ളപ്പോള്‍ ദുര്‍ഗാപൂജയുടെ സമയം മാറ്റണോ എന്ന് പോലിസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു യുപി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജ ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഈ സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ പരാമര്‍ശം. ഈ മാസം 19ന് ബംഗാളിലെ 9 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.