2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പൊലിസ് തലപ്പത്ത് അഴിച്ചുപണി; ജോലിയില്‍ തിരിച്ചെത്തിയ ആര്‍. നിശാന്തിനി ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.പി, ഹര്‍ഷിത അത്തല്ലൂരിക്കും പുതിയ ചുമതല

തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം കേരള പൊലിസില്‍ വീണ്ടും അഴിച്ചുപണി. നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തിയ ആര്‍. നിശാന്തിനിയെ കൊല്ലത്തു നിന്നും പൊലിസ് ആസ്ഥാനത്ത് എസ്.പിയായി നിയമിച്ചു.

ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മിഷണറായും കൊല്ലം ക്രൈം ബ്രാഞ്ച് എ.സി.പി ബി. അശോകിനെ തിരുവനന്തപുരം റൂറല്‍ എസ്.പിയായും ഈ ചുമതല വഹിച്ചിരുന്ന പി.കെ മധുവിനെ കൊല്ലം കമ്മിഷണറായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ഉത്തരവില്‍ മാറ്റം വന്നിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.