2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇത് ഒറിജിനല്‍; ചന്ദ്രയാന്‍-2ലെ കാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്ത്

 

ബെംഗളൂരു: ചന്ദ്രയാന്‍- 2ലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന, ഭൂമിയുടെ ആദ്യ ചിത്രങ്ങളാണിവ. പേടകത്തിന്റെ എല്‍14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണിത്. ശനിയാഴ്ച പകര്‍ത്തിയ ഭൂമിയുടെ സുന്ദരചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണെന്ന മട്ടില്‍ പ്രചരിച്ച വ്യാജഫോട്ടോകള്‍ ഐ.എസ്.ആര്‍.ഒ നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പേടകം എടുത്ത ഒറിജിനല്‍ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍- 2ന്റെ ലക്ഷ്യം.

ചന്ദ്രയാന്‍- 2 ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി വൈകാതെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. ഒടുവില്‍ സെപ്റ്റംബറില്‍ ചന്ദ്രനിലിറങ്ങും.

 

 

Chandrayaan-2 sends back images of Earth. Yes, these are the real ones


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.