2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചന്ദ്രയാന്‍-2 ദൗത്യ ഉപദേശകനും കുടുംബവും അസം എന്‍.ആര്‍.സിയില്‍ നിന്ന് പുറത്ത്

 

ഗുവാഹത്തി: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഉപദേശകനും ശാസ്ത്രജ്ഞനുമായ ജിതേന്ദ്ര നാഥ് ഗോസ്വാമിയും കുടുംബവും അസം എന്‍.ആര്‍.സിയില്‍ നിന്ന് പുറത്ത്. ഇവരുടെ പേര് ഓഗസ്റ്റ് 31ന് പുറത്തുവന്ന അന്തിമ പട്ടികയിലില്ല. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം അപേക്ഷ നല്‍കിയിട്ടുമില്ല.

എന്നാല്‍ ജിതേന്ദ്ര നാഥും കുടുംബവും വര്‍ഷങ്ങളായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസിക്കുന്നത്. അവിടെ എല്ലാവര്‍ക്കും വോട്ടവകാശവുമുണ്ട്. അതുകൊണ്ടാണ് എന്‍.ആര്‍.സിക്കു വേണ്ടി അപേക്ഷിക്കാത്തതെന്ന് ജിതേന്ദ്ര നാഥിന്റെ സഹോദരനും അസം നിമയസഭാ സ്പീക്കറുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.

‘അദ്ദേഹമിപ്പോള്‍ ഗുജറാത്തിലെ സ്ഥിരം താമസക്കാരനാണ്. അദ്ദേഹത്തിനും കുടുംബത്തിനും അവിടെ വോട്ടവകാശവുമുണ്ട്. എന്റെ സഹോദരന്‍ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചിട്ടില്ല. അതിനു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുമില്ല’- ഹിതേന്ദ്ര നാഥ് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി അഹമ്മദാബാദില്‍ അവര്‍ താമസിക്കുന്നുവെന്നും അദ്ദേഹം എന്റെ സഹോദരനാണെന്നും ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് സ്ഥലമുണ്ടെന്നും ഹിതേന്ദ്ര നാഥ് പറഞ്ഞു.

ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനിലും അദ്ദേഹത്തിന്റെ പങ്കുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.