2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; അറസ്റ്റ് സര്‍ക്കാരിനെതിരായ റാലിക്കു തൊട്ടുമുന്‍പ്‌

 

ഹൈദരാബാദ്: ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും മകന്‍ നര ലോകേഷും വീട്ടുതടങ്കലില്‍. ആന്ധ്ര ഭരിക്കുന്ന വൈ.ആര്‍.എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്കെതിരെ നടത്താനിരുന്ന റാലിക്കു തൊട്ടുമുന്‍പാണ് സംഭവം.

ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷപ്രശ്‌നത്തിലായ പാല്‍നാട് മേഖലയില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു.

ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റ് 100 ദിവസം തികയുന്നതിനിടെ ടി.ഡി.പിയിലെ എട്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റവും ചൂണ്ടിക്കാട്ടിയാണ് കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങിയത്.

‘ഇത് ജനാധിപത്യത്തിലെ കറുത്ത ദിനമാണ്’- വീട്ടുതടങ്കലിലുള്ള നായിഡു പ്രതികരിച്ചു. ഇന്നു രാത്രി എട്ടു മണി വരെ പട്ടിണിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദേവിനേനി അവിനാഷ്, കേസിനേനി നാനി, ഭൂമ അഖിലപ്രിയ തുടങ്ങിയ ടി.ഡി.പി നേതാക്കളും വീട്ടുതടങ്കലിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.