2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചാംപ്യന്‍സ് ലീഗ്: നാണംകെട്ട് ടോട്ടനം, സമനിലക്കുരുക്കില്‍ റയല്‍; ജയംതുടര്‍ന്ന് ബയേണ്‍ മ്യൂണികും യുവന്റസും മാഞ്ചസ്റ്റര്‍ സിറ്റിയും പി.എസ്.ജിയും

 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ വമ്പന്‍മാരെല്ലാം വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ റയല്‍മാഡ്രിഡ് സമനിലക്കുരുക്കിലകപ്പെടുകയും ടോട്ടനം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

ബയേണ്‍ മ്യൂണിക് ആണ് രണ്ടിനെതിരെ ഏഴുഗോളുകള്‍ക്ക് നിലവിലെ റണ്ണറപ്പായ ടോട്ടനത്തെ തരിപ്പണമാക്കിയത്. ബയേണ്‍ മ്യൂണിക്കിനായി സെര്‍ജി നാബ്രി(53, 55, 83, 88) നാലുഗോളുകളും ലെവന്‍ഡോസ്‌കി(45, 87) രണ്ടും ജോഷ്വ കിമ്മിച്ച്(15) ഒരുഗോളുമടിച്ചു. ടോട്ടനത്തിനായി സണ്‍ ഹെങ് മിന്‍(12), ഹാരി കെയ്ന്‍(61) എന്നിവര്‍ ആശ്വാസഗോളുകള്‍ കണ്ടെത്തി. തുടക്കത്തില്‍ ടോട്ടനമായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയാകെ മാറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച മാനുവല്‍ ന്യൂയറുടെ പ്രകടനവും ടോട്ടനത്തിന് വിനയായി. ഗോളെന്നുറച്ച പല ശ്രമങ്ങളും ന്യൂയറില്‍ തട്ടി നിന്നു.

മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഡൈനാമോ സാഗ്രെബിനെയാണ് തോല്‍പ്പിച്ചത്. റഹീം സ്റ്റര്‍ലിങ്(66) ഫില്‍ ഫോഡന്‍(90+5) എന്നിവരാണ് ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഡിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബയര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തിത്. ഹിഗ്വെയ്ന്‍(17), ബെര്‍നാര്‍ഡേഷി (61), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(88) എന്നിവരാണ് ഗോള്‍ നേടിയത്.

ഗ്രൂപ്പ് എയില്‍ പി.എസ്.ജി തുര്‍ക്കി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മറികടന്നത്. 52ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡി വിജയികള്‍ക്കായി ഗോള്‍ നേടി.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ലോക്കോമോട്ടീവ് മോസ്‌കോയെ കീഴ്‌പ്പെടുത്തി. ഫെലിക്‌സ്(48), തോമസ് പാര്‍ട്ടെ(58) എന്നിവരാണ് സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ബി യില്‍ ക്രവെന സ്വെസ്ദ 31ന് ഒളിമ്പിയാക്കോസിനേയും പരാജയപ്പെടുത്തി. മിലോസ് വുലിച്ച്(62) മിലനോവിച്ച്(87), ബൊക്കായെ(90) എന്നിവരാണ് വിജയികള്‍ക്കായി ഗോള്‍വല ചലിപ്പിച്ചത്. റുബന്‍ സെമേഡോ(37) ഒളിമ്പിയാക്കോസിന്റെ ആശ്വാസഗോള്‍ നേടി.

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ക്ലബ്ബ് ബ്രഗ്ഗിനോടാണ് സമനില വഴങ്ങിയത്. രണ്ട് ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. റയലിനായി സെര്‍ജിയോ റാമോസ്(55), കാസിമിറോ(85) എന്നിവരും ക്ലബ്ബ് ബര്‍ഗിനായി ഇമ്മാനുവേല്‍ ബോണാവെന്‍ച്വറും(9, 39) ഗോള്‍ നേടി.

Former Arsenal man Serge Gnabry rubs salt in Tottenham’s gaping wounds by taunting his old rivals after scoring FOUR times in Bayern Munich’s 7-2 demolition of Spurs.

Zinedine Zidane’s men left frustrated in Champions League clash against ten-man Belgians despite late Casemiro header rescuing a point for the hosts.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.