2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സി എച്ച് സെന്റര്‍ കെ എം സി സി കിഴക്കന്‍ പ്രവിശ്യ ദമാം ചാപ്റ്റര്‍ ഭാരവാഹികള്‍

 

ദമാം: തിരുവനന്തപുരം ആര്‍ സി സി യിലും മറ്റും ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കും സ്വാന്ത്വനത്തിന്റെയും, സമാശ്വാസത്തിന്റെയും സഹായക വഴികളില്‍ നിലകൊള്ളുന്ന സിഎച്ച് സെന്ററിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ദമാം ചാപ്റ്റര്‍ നിലവില്‍ വന്നു.

ഭാരവാഹികളായി മാഹീന്‍ വിഴിഞ്ഞം (പ്രസിഡന്റ്). എ കെ എം നൗഷാദ് തിരുവനന്തപുരം ( ജന:സെക്രട്ടറി), അമീന്‍ കളിയിക്കാവിള (ട്രെഷറര്‍). സവാദ് ഫൈസി വര്‍ക്കല, ബഷീര്‍ കുട്ടി കല്ലമ്പലം , സലിം പാണമ്പ്ര ( വൈ.പ്രസിഡന്റുമാര്‍). നൗഷാദ് കെ എസ് പുരം, ബഷീര്‍ സഖാഫി, മൊയ്തുണ്ണി പാലപ്പെട്ടി, (ജോ.സെക്രട്ടറിമാര്‍) ഹബീബുള്ള വിഴിഞ്ഞം, ബഷീര്‍ പാങ്ങ്, ജുനൈദ് കാസര്‍ഗോഡ്, റഷീദ് കാര്യാടന്‍, ഫിറോസ് ബീമാപ്പള്ളി, ആഷിഖ് തൊടിയൂര്‍, ജുനൈദ് വക്കം എന്നിവര്‍ എക്‌സികുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഉപദേശകസമിതി അംഗങ്ങളായി മുഹമ്മദ് കുട്ടി കോഡൂര്‍,ആലിക്കുട്ടി ഒളവട്ടൂര്‍, സിപി ശരീഫ്, മാമു നിസാര്‍, സക്കീര്‍ അഹ്മദ് ടിഎം ഹംസ ,ഹമീദ് വടകര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ദമാം സഫാ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വെച്ച് നടന്ന സംഗമം കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ആശംസാ സന്ദേശം നല്‍കി. കെഎംസിസി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജന: സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം സകീര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, സിപി ശരീഫ്, മാമു നിസാര്‍, ടിഎം ഹംസ ,ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു. സഹായനിധി സമാഹരണ ഉദ്ഘാടനം അമീന്‍ കളിയിക്കാവിളയില്‍നിന്ന് ഫണ്ട് സ്വീകരിച്ച് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ നിര്‍വ്വഹിച്ചു.എ കെ എം നൗഷാദ് തിരുവനന്തപുരം സ്വാഗതവും അമീന്‍ കളിയിക്കാവിള നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.