2018 April 10 Tuesday
ചിന്താശക്തി ബുദ്ധിശക്തിയേക്കാള്‍ മൂല്യമുള്ളതാണ്.
ഡോ. ബി.ആര്‍ അംബേദ്കര്‍

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി

കൊച്ചി: സെന്റര്‍ സ്‌ക്വയര്‍ മാളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം.

മലയാളത്തിന്റെ പുതുമുഖ താരം ആന്റണി വര്‍ഗീസ് ഫെസ്റ്റവലിന്റെ ഗ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഐ ലവ് കൊച്ചി ഇന്‍സ്റ്റലേഷന്‍ സിനിമാ താരം അജു വര്‍ഗീസും ഹൈബി ഈഡന്‍ എംഎല്‍എയും ചേര്‍ന്ന് പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷവും നടന്നു.

കേരളം ഇതുവരെ കാണാത്ത ഷോപ്പിങ് മാമാങ്കമാണ് ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലെന്ന് സംഘാടകര്‍ പറഞ്ഞു. ജൂണ്‍ 15 വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളോടൊപ്പം ഷോപ്പ് ചെയ്യാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ടാകും.

ഏപ്രില്‍ 15ന് നടന്‍ ഫഹദ് ഫാസില്‍ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നതോടെ രണ്ടാംഘട്ട പരിപാടികള്‍ക്ക് തുടക്കമാകും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.