2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

18 ആയാല്‍ പോര: പുകവലിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തും

ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. നിലവിലെ 18 വയസില്‍ നിന്ന് 21 ആയാണ് ഉയര്‍ത്തുക. സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു സമിതിയെ നിയോഗിച്ചത്.

ഇതു കൂടാതെ വേറെയും നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴത്തുക വര്‍ദ്ധിപ്പിക്കുക, പുകയിലയുടെ കച്ചവടവും കൊണ്ടുപോകലും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരിക എന്നിവയാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരു വലിയ വിഭാഗത്തെ പുകയിലയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ 21 വയസ് വരെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. കോളേജ് പരിസരത്ത് പുകയില ഉല്പന്നങ്ങളുടെ വില്‍പന ഇതോടെ നിയന്ത്രിക്കാന്‍ കഴിയും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.