2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് ബാധയ്ക്ക് പുതിയ ലക്ഷണങ്ങള്‍; രണ്ടു മുതല്‍ 14 ദിവസത്തിനിടയില്‍ ഇവയുണ്ടാകാം

 

ന്യൂയോര്‍ക്ക്: മഹാമാരി കൊവിഡ്-19 ബാധയ്ക്ക് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലക്ഷണങ്ങള്‍ക്കു പുറമെയാണിത്. യു.എസിലെ ആരോഗ്യ വിദഗ്ധരാണ് പുതിയ ലക്ഷണങ്ങളെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സി.ഡി.സി) പുതിയ ലക്ഷണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന ഏജന്‍സിയാണിത്.

പുതിയ ആറു ലക്ഷണങ്ങളാണ് ഇപ്പോള്‍ ഈ ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്.

  • പേശി വേദന
  • തലവേദന
  • തൊണ്ടവേദന
  • ശരീരത്തിന് കുളിര് അനുഭവപ്പെടുക
  • ഇടയ്ക്കിടെ കുളിരും വിറയലും വരിക
  • രുചിയും മണവും നഷ്ടമാവുക

‘ചെറിയ ലക്ഷണങ്ങള്‍ മുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ വരെ കൊവിഡ്-19 രോഗികളില്‍ കാണാറുണ്ട്. വൈറസ് ശരീരത്തിലെത്തി 2 മുതല്‍ 14 ദിവസത്തിനിടയിലാണ് രോഗലക്ഷണങ്ങള്‍ പുറത്ത് വരിക’- സിഡിസിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഈ ലക്ഷണങ്ങള്‍ ഇത് വരെ കൂട്ടിച്ചേര്‍ത്തിട്ടില്ല.

പനി, വരണ്ട ചുമ, ക്ഷീണം, ശരീരവേദന, മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് ലോകാരോഗ്യ സംഘടന ഇതുവരെ പറഞ്ഞിട്ടുള്ള രോഗ ലക്ഷണങ്ങള്‍. പനി, ചുമ, ശ്വാസം എടുക്കാനുള്ള പ്രയാസം, ശ്വാസംമുട്ടല്‍, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ ലോകാരോഗ്യ സംഘടനയും സി.ഡി.സിയും ഒരു പോലെ പറയുന്നവയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.