2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാക് വിമാനം തകര്‍ന്നുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; മരണം 97 ആയി

ഇസ്‌ലാമാബാദ്: 99 പേരുമായി പാകിസ്താനില്‍ വെള്ളിയാഴ്ച്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് വിമാനം തകര്‍ന്നത്. ലാന്‍ഡിങിനു ശ്രമിക്കവെ വിമാനത്തിന്റെ ഒരു വാല്‍ഭാഗം കെട്ടിടത്തില്‍ ഇടിക്കുന്നു. പിന്നീട് ഉഗ്രസ്‌ഫോടനമുണ്ടായി സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയരുന്നതായും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നു.

സമീപത്തെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ പിടിപ്പിച്ചിരിക്കുന്ന സി.സി.ടി.വിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

 

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ8303 വിമാനമാണ് ലാന്‍ഡിങിന് തൊട്ടുമുന്‍പ് മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലേക്ക് തകര്‍ന്നു വീണത്. എന്‍ജിനുകള്‍ നഷ്ടപ്പെട്ടതായി തകരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റില്‍ നിന്നു എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റില്‍ ലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തകരുന്നതിന് തൊട്ടുമുന്‍പ് വിമാനം മൂന്നു തവണ ലാന്‍ഡിങിന് ശ്രമിച്ചതായി ദൃക്സാക്ഷികള്‍ അറിയിച്ചു. കോളനിയിലെ നിരവധി വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം താല്‍കാലികമായി അടച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി പാകിസ്താന്‍ വിമാന സര്‍വിസിന് അനുമതി നല്‍കിയത്.
വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് ഓഫ് പഞ്ചാബ് സി.ഇ.ഒ സഫര്‍ മസൂദ് അണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ഒരാള്‍. മറ്റൊരാളെക്കുറിച്ച വിവരം ലഭ്യമല്ല. സഫര്‍ മസൂദിനെ ആശുപത്രിയിലേക്ക് മാറ്റിയതായി ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.