2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

റയാന്‍ സ്‌കൂളിലെ കൊലപാതകം: കുട്ടിയുടെ അവസാന ദൃശ്യങ്ങള്‍ ലഭിച്ചു

ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂര്‍ മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും രക്തത്തില്‍ കുളിച്ച നിലയില്‍ ഇഴഞ്ഞ് കുട്ടി പുറത്തുവരാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

ശുചിമുറിക്ക് പുറത്തുള്ള സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു.

കുട്ടി ശുചിമുറിയിലേക്ക് പോയതിന് പിന്നാലെ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.  കുറച്ചു മിനിട്ടുകള്‍ക്കകം രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടി ഇഴഞ്ഞ് പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. പുറത്തേക്ക് വരാന്‍ കഴിയാതെ ശുചിമുറിയുടെ വാതിലിന് സമീപം കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു.

കഴുത്തിലെ ഞരമ്പ് മുറിഞ്ഞതോടെയുണ്ടായ അമിതരക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ ശുചിമുറിയില്‍ കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ബസ് ജീവനക്കാരന്‍ അശോക് കുമാറിനെ അന്നു തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായും ലൈംഗി ചൂഷണത്തിന് വിധേയമാക്കാനുള്ള ശ്രമത്തെ കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന കഴുത്തറക്കുകായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയതായും പൊലിസ് പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.