2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

 

97.67 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല ഒന്നാമത്

 

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ പരീക്ഷ എഴുതിയതില്‍ 10,59,080 പേര്‍ വിജയം നേടി. 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനമായിരുന്നു. മേഖലാടിസ്ഥാനത്തില്‍ 97.67 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും മുന്നില്‍. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍. 96.17 ശതമാനവുമായി ചെന്നൈ മൂന്നാമതായി.

പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 92.15 ശതമാനവും ആണ്‍ കുട്ടികളില്‍ 86.19 ശതമാനവും വിജയിച്ചു. 38,686 വിദ്യാര്‍ത്ഥികള്‍ 95% ശതമാനത്തില്‍ കുടുതല്‍ മാര്‍ക്ക് വാങ്ങി. 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക വാങ്ങിയത് 1,57,934 വിദ്യാര്‍ത്ഥികളാണ്. 98.70 ശതമാനവുമായി ജവഹര്‍ നവോദയ വിദ്യാലയങ്ങളും 98.62 ശതമാനവുമായി കേന്ദ്രീയ വിദ്യാലയങ്ങളും ഒന്നും രണ്ടും സ്ഥാനത്തെത്തി.

കൊവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തയാറാക്കിയത്. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഓപ്ഷനല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കും. എല്ലാ പരീക്ഷകളും എഴുതിയ കുട്ടികളുടെ ഫലം പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. മൂന്നു വിഷയത്തില്‍ കൂടുതല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ മൂന്നു പരീക്ഷകളുടെ ശരാശരി മാര്‍ക്ക് എഴുതാത്ത വിഷയങ്ങള്‍ക്കു നല്‍കി.

 

മൂന്നു വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ രണ്ടു വിഷയങ്ങളിലെ ശരാശരി മാര്‍ക്കാണ് എഴുതാത്ത വിഷങ്ങള്‍ക്കു നല്‍കിയത്. ഡല്‍ഹി കലാപം പോലുള്ള കാരണങ്ങള്‍ കൊണ്ട് ഒന്നോ രണ്ടോ വിഷങ്ങളിലെ പരീക്ഷ മാത്രം എഴുതിയ വളരെ കുറച്ചു വിദ്യാര്‍ഥികളുണ്ട്. എഴുതിയ പരീക്ഷകളിലെ മാര്‍ക്കും ഇന്റേണല്‍ പരീക്ഷകളിലെ മാര്‍ക്കും അനുസരിച്ചാണ് ഇവരുടെ ഫലം തയാറാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.