2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് കോടതി പിരിയും വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് സുപ്രിംകോടതി. കോടതിയലക്ഷ്യ കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏറെ നിര്‍ണായകമായ കേസില്‍ വിധി പ്രഖ്യാപിച്ചത്.

ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡന കേസില്‍ സുപ്രിംകോടതി ഉത്തരവ് മറികടന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ ശര്‍മയെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്. ഈ കേസിലാണ് കോടതി നാഗേശ്വര്‍ റാവുവിനെ ശിക്ഷിച്ചത്.

കേസില്‍ നാഗേശ്വര റാവുവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി തള്ളി. നാഗേശ്വര റാവുവിന്റെ മാപ്പപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുവെങ്കിലും കോടതി ആ വാദവും ചെവിക്കൊണ്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.