2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

നജീബിനെ കണ്ടെത്താനാവാതെ സി.ബി.ഐയും; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ. നജീബിനെ കണ്ടെത്താന്‍ സഹായം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് സി.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

2016 ഒക്ടോബര്‍ 16 നാണ് നജീബിനെ ക്യാംപസില്‍ നിന്നു കാണാതാവുന്നത്. നജീബിനെ കണ്ടെത്തുന്നതില്‍ ഡല്‍ഹി പൊലിസിന് വീഴ്ച പറ്റിയെന്നു കാട്ടി മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്കു കൈമാറുന്നത്. ജൂലൈ 17 ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് സി.ബി.ഐ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഡല്‍ഹി പൊലിസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂണിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നജീബിനെ ക്യാംപസിലെ ഹോസ്റ്റലില്‍ നിന്നു കാണാതാവുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്താകമാനം വ്യാപകമായ പ്രതിഷേധം നടന്നിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.